മലപ്പുറം: എല്ലാ പോളിങ് ഉദ്യോഗസ്ഥര്‍ക്കും കോവിഡ് പ്രതിരോധ കുത്തിവെപ്പ് നല്‍കാനുള്ള ഒരുക്കങ്ങള്‍ ജില്ലയില്‍ പൂര്‍ത്തിയായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ സക്കീന അറിയിച്ചു. സര്‍ക്കാര്‍ ആശുപത്രികളിലും തെരെഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും കോവിഡ് പ്രതിരോധ കുത്തിവെപ്പ് ലഭിക്കും. വാക്‌സിനേഷന് കോവിന്‍ പോര്‍ട്ടലില്‍ പേര് റജിസ്റ്റര്‍ ചെയ്തവര്‍ക്ക് റജിസ്റ്റര്‍ ചെയ്തു എന്ന സന്ദേശം മൊബൈല്‍ ഫോണില്‍ ലഭിക്കും. ഈ സന്ദേശവുമായി തൊട്ടടുത്തുള്ള ഏത് വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ പോയാലും വാക്‌സിന്‍ ലഭിക്കും. വാക്‌സിനേഷന് എത്താന്‍ പ്രത്യേക സന്ദേശം ലഭിക്കില്ല. എല്ലാ പോളിങ് ഉദ്യോഗസ്ഥര്‍ക്കും വാക്‌സിന്‍ ലഭിച്ചെന്ന് അതത് വകുപ്പ് മേധാവികള്‍ ഉറപ്പു വരുത്തണമെന്നും ഡി.എം.ഒ അറിയിച്ചു.
