പാലക്കാട്: മേളയുടെ അവസാന ദിനത്തിൽ ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്ത ലവ് ഉൾപ്പടെ 21 സിനിമകള് പ്രദർശിപ്പിക്കും. മത്സര ചിത്രങ്ങളായ ബിലേസുവർ, ദി നെയിംസ് ഓഫ് ദി ഫ്ലവർസ്, ബ്രസീലിയൻ ചിത്രം ഡെസ്റ്ററോ, അക്ഷയ് ഇൻഡികർ സംവിധാനം ചെയ്ത ക്രോണിക്കിൾ ഓഫ് സ്പേസ്, സൗത്ത് ആഫ്രിക്കൻ ചിത്രം ദിസ് ഈസ് നോട്ട് എ ബറിയൽ ഇറ്റ്സ് എ റിസ്‌റക്ഷൻ, മോഹിത് പ്രിയദർശി സംവിധാനം ചെയ്ത കോസ, ആൻഡ്രിയ ക്രോതറിൻറെ ബേഡ് വാച്ചിങ് എന്നീ ചിത്രങ്ങളുടെ പ്രദർശനം ഉണ്ടാകും.
ഡോൺ പാലത്തറയുടെ സന്തോഷത്തിന്റെ ഒന്നാം രഹസ്യം, മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത കപ്പേള എന്നീ ചിത്രങ്ങൾ നാളെയുണ്ടാവും. ഇന്ത്യൻ സിനിമ വിഭാഗത്തിൽ തമിഴ് സംവിധാനം ചെയ്ത സെത്തുമാൻ ആണ് മേളയുടെ അഞ്ചാം ദിനത്തിൽ പ്രദർശിപ്പിക്കുന്നത്. .
ഹാങ് സാങ് സുവിന്റെ ദി വുമൺ ഹൂ റാൻ, ചൈനീസ് ചിത്രങ്ങളായ സാറ്റര്ഡേ ഫിക്ഷന്, സ്റ്റാർസ് അവൈറ് അസ് , ഇറാനിയൻ ചിത്രം ദി വെസ്റ്റ്ലാൻഡ്, ഫലസ്തീന് ചിത്രം 200 മീറ്റേഴ്സ് , റഷ്യൻ ചിത്രം ഡിയർ കോംറെഡ്സ് എന്നിവയും പ്രദർശിപ്പിക്കും.