മലപ്പുറം: കാട്ടുതീ സാധ്യത സാഹചര്യത്തില്‍ ജില്ലാ കലക്ടര്‍മാര്‍, വനം-വന്യജീവി വകുപ്പ്, പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക്് സംസ്ഥാന സര്‍ക്കാറിന്റെ ജാഗ്രതാ നിര്‍ദേശം. വിവിധ വകുപ്പുകള്‍ക്ക് പ്രത്യേകമായാണ് സര്‍ക്കാര്‍ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്.
കാട്ടുതീ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാണെന്ന് ഉറപ്പുവരുത്തും. ഇതിനായി വനം-വകുപ്പ്, ഫയര്‍ ആന്‍ഡ് റെസ്ക്യൂ വകുപ്പ്, തദ്ദേശ സ്വയം ഭരണ വകുപ്പ്, പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ് എന്നിവരുടെ പ്രത്യേക യോഗം വിളിച്ച് മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ അവലോകനം ചേരും. കാട്ടുതീ ഉണ്ടാകുന്ന സന്ദര്‍ഭങ്ങളില്‍ പൊതുജനങ്ങള്‍ക്ക് വിവരം കൈമാറാന്‍ കണ്ട്രോള് റൂം നമ്പര്‍ നല്‍കും.
കാട്ടുതീ സാധ്യതാ മേഖലകളില്‍ ഫയര്‍ ലൈനുകള്‍ ക്രമീകരിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം. കാട്ടുതീ സാധ്യതാ മേഖലകളില്‍ ‘കോണ്‍ട്രോള്‍ഡ് ബര്‍ണിങ്’ നടത്തണം. വനത്തിനുള്ളിലും വനാതിര്‍ത്തികളിലും പകല്‍ സമയത്തും രാത്രികാലങ്ങളിലും പട്രോളിംഗ് ശക്തമാക്കും. കാട്ടുതീ സാധ്യത മേഖലകളിലും മുന്‍ വര്‍ഷങ്ങളില്‍ കാട്ടുതീ ബാധിച്ച സ്ഥലങ്ങളിലും പ്രത്യേക ജാഗ്രത പാലിക്കണം. അകാരണമായി വനത്തിനുള്ളിലേക്ക് ആളുകള്‍ പ്രവേശിക്കുന്നത് നിയന്ത്രിക്കും.