തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ രാഷ്ട്രീയ പാർട്ടികളുടെ യോഗം നാളെ (മാർച്ച് 08) ഉച്ചയ്ക്കു രണ്ടിനു ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേരുമെന്ന് വരണാധികാരി അറിയിച്ചു. മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന എല്ലാ രാഷ്ട്രീയ കക്ഷികളുടേയും പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കണമെന്നും അറിയിപ്പിൽ പറയുന്നു.