സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ആശ്രാമം മൈതാനത്ത് മേയ് 19 മുതല്‍ 25 വരെ സംഘടിപ്പിക്കുന്ന നവകേരളം-2018 പ്രദര്‍ശനത്തില്‍  ഹരിത ചട്ടം പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ അറിയിച്ചു. പ്ലാസ്റ്റിക്, ഫ്‌ളക്‌സ് തുടങ്ങിയവ സ്റ്റാളുകള്‍ സജ്ജീകരിക്കുന്നതിന് ഉപയോഗിക്കുന്നത് ഒഴിവാക്കണം. ഫുഡ്‌കോര്‍ട്ടിലും മറ്റ് ഭക്ഷണ സാധന വിതരണ കേന്ദ്രങ്ങളിലും കുടിവെള്ള വിതരണത്തിനും പുനരുപയോഗിക്കാവുന്ന പാത്രങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ എന്നും കലക്ടര്‍ നിര്‍ദേശിച്ചു. മേളയില്‍ ഹരിതചട്ടം പാലിക്കുന്നതിന്റെ മേല്‍നോട്ടം ജില്ലാ ശുചിത്വമിഷനായിരിക്കും.