കോട്ടയം:  നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ചിലവു നിരീക്ഷകരായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച രണ്ട് ഉദ്യോഗസ്ഥര്‍ ജില്ലയില്‍ എത്തി. ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ മണ്ഡലങ്ങളുടെ ചുമതലയുള്ള സുമന്ത് ശ്രീനിവാസ്, പാലാ, കടുത്തുരുത്തി, വൈക്കം മണ്ഡലങ്ങളിലെ ചിലവ് നിരീക്ഷകനായ ഷെയ്ഖ് അമീന്‍ഖാന്‍ യാസിന്‍ ഖാന്‍ എന്നിവരാണ് എത്തിയത്.ഏറ്റുമാനൂര്‍,കോട്ടയം, പുതുപ്പള്ളി മണ്ഡലങ്ങളുടെ ചുമതലയുള്ള ആഷിഷ് കുമാര്‍ ഇന്ന്(മാര്‍ച്ച് 12) എത്തിച്ചേരും.