തൃശ്ശൂർ: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർത്ഥികളുടെ വരവ് ചെലവ് കണക്കുകൾ പരിശോധിക്കുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ചിട്ടുള്ള ചെലവ് നിരീക്ഷകരായ എം തമിഴ്‌ വെണ്ടൻ, അരുൺ കുമാർ ഗുപ്ത എന്നിവർ ജില്ലയിൽ സന്ദർശനം നടത്തി. എം തമിഴ് വെണ്ടൻ മണലൂർ, നാട്ടിക, കയ്പമംഗലം നിയോജക മണ്ഡലങ്ങളുടെ ചുമതല വഹിക്കും. ചേലക്കര, കുന്നംകുളം, ഗുരുവായൂർ മണ്ഡലങ്ങളുടെ വരവ് ചെലവ് നിരീക്ഷകനായി അരുൺ കുമാർ ഗുപതയും ചുമതലയേറ്റു.

ജില്ലയിലെ വരവ് ചെലവ് നോഡൽ ഓഫീസർ, അസിസ്റ്റന്റ് നോഡൽ ഓഫീസർ ഈ വിഭാഗത്തിലെ മറ്റ് ഉദ്യോഗസ്ഥർ എന്നിവർക്കുള്ള പരിശീലനം, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുള്ള വാക്‌സിനേഷൻ, കോവിഡ് മാനദണ്ഡങ്ങൾ പാലിക്കൽ എം സി എം സി നടത്തിപ്പ്, എന്നിവയെ സംബന്ധിച്ച് ജില്ലാ കലക്ടർ എസ് ഷാനവാസുമായി ചർച്ച ചെയ്തു.13 നിയോജകമണ്ഡലങ്ങളിലായി നാല് ചെലവ് നിരീക്ഷകരെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ചുമതലപ്പെടുത്തിയത്. വരും ദിവസങ്ങളിൽ ഇവരും ജില്ലയിലെത്തി വരവ് ചെലവ് കണക്കുകൾ നിരീക്ഷിക്കും.