സാങ്കേതിക പരീക്ഷാ കൺട്രോളർ മാർച്ച് 22 മുതൽ നടത്താനിരുന്ന ത്രിവൽസര എൻജിനിയറിങ് ഡിപ്ലോമ (5, 6 സെമസ്റ്റർ (2015 സ്‌കീം)-നവംബർ 2020) പരീക്ഷകൾ ഏപ്രിൽ 9ന് ആരംഭിക്കും. പരീക്ഷയ്ക്കുള്ള രജിസ്‌ട്രേഷൻ തിയതിയും നീട്ടി. ഫൈനില്ലാതെ മാർച്ച് 22 വരെയും 25 രൂപ പ്രതിദിന ഫൈനോടെ 27 വരെയും 750 രൂപ സൂപ്പർ ഫൈനോടെ 31 വരെയും www.sbte.kerala.gov.in ൽ രജിസ്റ്റർ ചെയ്യാം. സംശയനിവാരണത്തിന് ഫോൺ: 0471-2775440, 2775443.