പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പ് ദിവസം തൊഴിലിലേര്‍പ്പെടുന്ന അവശ്യ സേവനത്തിലുള്ള അസന്നിഹിതരായ വോട്ടര്‍മാര്‍ക്കുള്ള പോസ്റ്റല്‍ വോട്ടിംഗ് മാര്‍ച്ച് 28, 29, 30 തീയതികളില്‍ നടക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയും ജില്ലാ കലക്ടറുമായ മൃണ്‍മയി ജോഷി ശശാങ്ക് അറിയിച്ചു. നേരത്തെ മാര്‍ച്ച് 29 മുതല്‍ 31 വരെയാണ് ഇവര്‍ക്കുള്ള വോട്ടിങ് തീരുമാനിച്ചിരുന്നത്. അതാത് നിയമസഭാ മണ്ഡലത്തില്‍ ക്രമീകരിക്കുന്ന പോസ്റ്റല്‍ വോട്ടിംഗ് കേന്ദ്രങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ അഞ്ച് വരെ പോസ്റ്റല്‍ ബാലറ്റില്‍ വോട്ട് ചെയ്യാം.

വിവിധ മണ്ഡലങ്ങളിലെ പോസ്റ്റല്‍ വോട്ടിങ് കേന്ദ്രങ്ങള്‍

1. തൃത്താല-തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഹാള്‍
2. പട്ടാമ്പി-പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഹാള്‍
3. ഷോര്‍ണൂര്‍-അനങ്ങനടി ഗ്രാമപഞ്ചായത്ത് ഓഫീസ് ഹാള്‍
4. ഒറ്റപ്പാലം-ഒറ്റപ്പാലം കെ പി ടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍
5. കോങ്ങാട്-കോങ്ങാട് കെ പി ആര്‍ പി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍
6. മണ്ണാര്‍ക്കാട്-മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഹാള്‍
7. മലമ്പുഴ-മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഹാള്‍
8. പാലക്കാട്-ചെമ്പൈ മെമ്മോറിയല്‍ ഗവ. സംഗീത കോളേജ്
9. തരൂര്‍-തരൂര്‍ എ യു പി സ്‌കൂള്‍ (പടിഞ്ഞാറേ കെട്ടിടം)
10. ചിറ്റൂര്‍-ചിറ്റൂര്‍ ഗവ. വിക്ടോറിയ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍
11. നെന്മാറ-കൊല്ലങ്കോട് സെന്റ് പോള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍
12. ആലത്തൂര്‍-ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കോണ്‍ഫറന്‍സ് ഹാള്‍