തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി തെരഞ്ഞെടുപ്പു കമ്മിഷൻ ജില്ലയിലേക്കു നിയോഗിച്ച പൊലീസ് നിരീക്ഷകർ ചുമതലയേറ്റു.
വർക്കല, ആറ്റിങ്ങൽ, ചിറയിൻകീഴ്, നെടുമങ്ങാട്, വാമനപുരം, കഴക്കൂട്ടം, അരുവിക്കര മണ്ഡലങ്ങളിലേക്ക് സുബ്രത ഗംഗോപാധ്യയെയാണ് നിരീക്ഷകനായി നിയോഗിച്ചിരിക്കുന്നത്. ശൈലേന്ദ്രകുമാർ സിൻഹ യാണ് വട്ടിയൂർക്കാവ്, തിരുവനന്തപുരം, നേമം, പാറശാല, കാട്ടാക്കട, കോവളം, നെയ്യാറ്റിൻകര മണ്ഡലങ്ങളുടെ പൊലീസ് നിരീക്ഷകൻ.