ആലപ്പുഴ: ആലപ്പുഴ നിയോജകമണ്ഡലത്തിലെ അവശ്യ സർവീസ് ആബ് സെന്റീ വോട്ടർമാർക്ക് (AVES) മാര്‍ച്ച് 28,29,30 തീയതികളില്‍ ആലപ്പുഴ സബ് കളക്ടറുടെ കാര്യാലയത്തിൽ ഒരുക്കിയിട്ടുള്ള പോസ്റ്റൽ വോട്ടിംഗ് സെൻററിൽ (PVC) രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെ നേരിട്ട് എത്തി വോട്ട് ചെയ്യാവുന്നതാണെന്ന് റിട്ടേണിങ് ഓഫീസര്‍ കൂടിയായ സബ്കളക്ടര്‍ അറിയിച്ചു.