തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി നെടുമങ്ങാട്, വാമനപുരം, അരുവിക്കര നിയോജക മണ്ഡലങ്ങളിലേക്കുള്ള പൊതു നിരീക്ഷകന്‍ ഡോ. മനീഷ് നര്‍നാവരെ ചുമതലയേറ്റു. ഈ മണ്ഡലങ്ങളുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളും പരാതികളും പൊതുജനങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കും നേരിട്ട് അറിയിക്കാം. തൈക്കാട് ഗസ്റ്റ് ഹൗസിലെ 102-ാം നമ്പര്‍ മുറിയിലാണു ക്യാംപ് ഓഫിസ്. ഫോണ്‍ : 9188619387. ഇമെയില്‍ – gen.ob.3.tvm@gmail.com. വാട്സ്ആപ്പിലും പരാതികളും നിര്‍ദേശങ്ങളും അറിയിക്കാം.
വര്‍ക്കല, ആറ്റിങ്ങല്‍ നിയോജക മണ്ഡലങ്ങളിലേക്കു തെരഞ്ഞെടുപ്പു കമ്മിഷന്‍ നിയോഗിച്ച നിരീക്ഷക പര്‍നീത് ഷെര്‍ഗിലിനെ പരാതികളും നിര്‍ദേശങ്ങളും അറിയിക്കാന്‍ 9188619385 എന്ന നമ്പറില്‍ ബന്ധപ്പെടണം. ഇമെയില്‍ gen.ob.1.tvm@gmail.com
തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലേക്കുള്ള നിരീക്ഷകനായ എച്ച്. അരുണ്‍ കുമാറിനെ പരാതികളും നിര്‍ദേശങ്ങളും അറിയിക്കാന്‍ 9188619388 എന്ന നമ്പറില്‍ ബന്ധപ്പെടണം. ഇമെയില്‍ : gen.ob.4.tvm@gmail.com