മലപ്പുറം: അവശ്യ സര്‍വീസായി വിജ്ഞാപനം ചെയ്ത വകുപ്പുകളിലെ ജീവനക്കാര്‍ക്ക്  (മാര്‍ച്ച് 28) മുതല്‍ 30 വരെ അതത് മണ്ഡലത്തില്‍ സജ്ജീകരിച്ച പ്രത്യേക പോസ്റ്റല്‍ വോട്ടിങ് സെന്ററിലെത്തി പോസ്റ്റല്‍ വോട്ട് ചെയ്യാം. തെരഞ്ഞെടുപ്പ് ദിവസം പോളിങ് ബൂത്തുകളില്‍ പോയി വോട്ടുരേഖപ്പെടുത്താന്‍ കഴിയാത്തവരും മാര്‍ച്ച് 17നകം വരണാധികാരിയ്ക്ക് 12ഡി ഫോറത്തില്‍ അപേക്ഷ പൂരിപ്പിച്ച് നല്‍കിയിട്ടുള്ളവരുമായ ജീവനക്കാര്‍ക്ക് മാര്‍ച്ച് 28, 29, 30 തീയതികളില്‍ രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് അഞ്ച് വരെയുള്ള സമയങ്ങളില്‍ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് സഹിതം പോസ്റ്റല്‍ വോട്ടിങ് സെന്ററില്‍ നേരിട്ട് ഹാജരായി പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്താം.