നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്വീപിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ പ്രോഗ്രാം) ഭാഗമായി നാളെ (മാര്‍ച്ച് 27) നെല്ലിയാമ്പതി ഷൈന്‍ ക്ലബ് ഗ്രൗണ്ടില്‍ രാവിലെ 8.30 മുതല്‍ വോളിബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കും. പത്ത് ടീമുകളാണ് മത്സരത്തിനിറങ്ങുക. വൈകീട്ട് നടക്കുന്ന സമാപന സമ്മേളനത്തില്‍ വിജയികള്‍ക്ക് ട്രോഫി കൈമാറും. വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യം യുവജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.
