തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ ചെലവു കണക്കു രജിസ്റ്ററിന്റെ രണ്ടാം പരിശോധന മാർച്ച് 30, 31 തീയതികളിൽ തൈക്കാട് പി.ഡബ്ല്യു.ഡി. റെസ്റ്റ് ഹൗസിൽ നടക്കും.
മാർച്ച് 30ന് രാവിലെ 10 മുതൽ വൈകിട്ട് അഞ്ചു വരെ വർക്കല, ആറ്റിങ്ങൽ, നെടുമങ്ങാട്, വാമനപുരം, കഴക്കൂട്ടം, വട്ടിയൂർക്കാവ്, പാറശാല, കാട്ടാക്കട മണ്ഡലങ്ങളുടേയും 31നു രാവിലെ 10 മുതൽ വൈകിട്ട് അഞ്ചു വരെ ചിറയിൻകീഴ്, അരുവിക്കര, തിരുവനന്തപുരം, നേമം, കോവളം, നെയ്യാറ്റിൻകര മണ്ഡലങ്ങളുടേയും പരിശോധനയാണു നടക്കുക.