തിരുവനന്തപുരം: പൊതുജനങ്ങളിൽ തെരഞ്ഞെടുപ്പിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും പങ്കാളിത്തം ഉറപ്പാക്കുന്നതിനമായുള്ള ജില്ലാതല സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ(സ്വീപ്പ്) പരിപാടിയുടെ ഭാഗമായി സൈക്കിൾ റാലി സംഘടിപ്പിച്ചു.

മാനവീയം വീഥിയിൽനിന്ന് ആരംഭിച്ച റാലി ജില്ലാ വികസന കമ്മിഷണർ ഡോ. വിനയ് ഗോയൽ നെടുമങ്ങാട് ആർ.ഡി.ഒ. ചേതൻ മീണ എന്നിവർ ചേർന്നു ഫ്‌ളാഗ് ഓഫ് ചെയ്തു. നേമം, കോവളം മണ്ഡലങ്ങളിലേക്കു തെരഞ്ഞെടുപ്പു കമ്മിഷൻ നിയോഗിച്ച പൊതുനിരീക്ഷഖൻ സുശീൽ ശർവൻ റാലിയിൽ ആദ്യ ആളായി പങ്കെടുത്തു. ജില്ലാ ശുചിത്വ മിഷൻ കോ-ഓർഡിനേറ്റർ എ. ഫെയ്‌സി, അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ ഷീബ പ്യാരേലാൽ, സ്വീപ്പ്, ശുചിത്വ മിഷൻ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.