കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടര്‍മാരെ ബോധവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെ സ്വീപ് കണ്ണൂരിന്റെയും കാന്നനൂര്‍ സൈക്കിംഗ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ ജനാധിപത്യ സൈക്കിള്‍ റാലി സംഘടിപ്പിച്ചു. കലക്ടറേറ്റ് പരിസരത്ത് അസി. കലക്ടര്‍ ആര്‍ ശ്രീലക്ഷ്മി ഫ്‌ളാഗ് ഓഫ് കര്‍മ്മം നിര്‍വഹിച്ചു. ‘വോട്ട് ചെയ്യൂ കണ്ണൂരിന് വേണ്ടി, നാടിന് വേണ്ടി’ എന്ന സന്ദേശമുയര്‍ത്തി സംഘടിപ്പിച്ച റാലി നഗരം ചുറ്റി കലക്ടറേറ്റില്‍ സമാപിച്ചു.ജില്ലാ ലോ ഓഫീസര്‍ എന്‍ വി സന്തോഷ് കുമാര്‍, സ്വീപ് ചാര്‍ജ് ഓഫീസര്‍ സി എം ലതാ ദേവി, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
