കണ്ണൂർ: പോളിംഗ് സ്റ്റേഷനുകളിലെ  മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനായി ഹരിത കര്‍മ്മ സേനാംഗങ്ങളെ നിയോഗിക്കും. ഹരിത കര്‍മ്മ സേന സജീവമല്ലാത്ത തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളില്‍ കുടുംബശ്രീ സിഡിഎസുമായി ബന്ധപ്പെട്ട് അനുയോജ്യരായവരെ കണ്ടെത്തി ചുമതല നല്‍കാനും സര്‍ക്കാര്‍ ഉത്തരവുണ്ട്.

ഇവര്‍ക്ക് വേതനമായി 750 രൂപയും കൊവിഡ് സുരക്ഷാ സംവിധാനങ്ങളും അനുവദിക്കും. ഇതിനുള്ള ചെലവ് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ടില്‍ നിന്നും കണ്ടെത്തണം. ഇത്തരത്തില്‍ നിയോഗിക്കുന്നവര്‍ക്ക് ഗ്ലൗസ്, മാസ്‌ക്, പിപിഇ കിറ്റ് തുടങ്ങിയ കൊവിഡ് മാലിന്യ പരിപാലന പ്രവര്‍ത്തനങ്ങളില്‍ പരിശീലനം നല്‍കുവാന്‍ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിയിട്ടുണ്ട്.