മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെയും മലപ്പുറം ലോകസഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെയും ചെലവുകള്‍ സംബന്ധിച്ച രണ്ടാം ഘട്ട പരിശോധന പൂര്‍ത്തിയായി. അലോക് കുമാര്‍ ഐ.ആര്‍.എസ്, സതീഷ് കുമാര്‍ തക്ക്ബാരെ ഐ.ആര്‍.എസ്, ആഷിഷ് കുമാര്‍ ഐ.ആര്‍.എസ് എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി. അടുത്ത ചെലവ് പരിശോധന ഏപ്രില്‍ മൂന്നിന് ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടക്കുമെന്ന് നോഡല്‍ ഓഫീസര്‍ ഇലക്ഷന്‍ എക്‌സ്‌പെന്റിച്ചര്‍ മോണിറ്ററിങ് മെക്കാനിസം ആന്‍ഡ് സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ എന്‍.സന്തോഷ് കുമാര്‍ അറിയിച്ചു. സ്ഥാനാര്‍ത്ഥികളുടെ ചെലവുകള്‍ സംബന്ധിച്ച ഒന്നാം ഘട്ട പരിശോധന മാര്‍ച്ച് 26ന് പൂര്‍ത്തിയായിരുന്നു.
