ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിങ് ജോലികൾക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർക്കായി വിവിധ കേന്ദ്രങ്ങളിൽ വച്ച് നടത്തിയ ഒന്നും രണ്ടും ഘട്ട പരിശീലനങ്ങളിൽ ഹാജരാകാതെ ഇരിക്കുകയും തുടർന്ന് മാർച്ച് 30ന് നൽകിയ അവസാനഘട്ട പരിശീലനത്തില്‍ പങ്കെടുക്കാതിരിക്കുകയും ചെയ്ത ജീവനക്കാരെ അടിയന്തരമായി ഏപ്രിൽ രണ്ടാം തീയതി പത്തുമണിക്ക് ജില്ലാ ഇലക്ഷൻ ഓഫീസർ കൂടിയായ ജില്ലാ കളക്ടർ മുമ്പാകെ ഹാജരാക്കാൻ ജില്ലാ പോലീസ് മേധാവിക്ക് ജില്ലാ കളക്ടർ എ.അലക്സാണ്ടര്‍ നിർദ്ദേശം നൽകി.

കളക്ടറേറ്റിൽ നിന്നും വരണാധികാരി / ഉപ ഭരണാധികാരി / ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ എന്നിവരുടെ കാര്യാലയങ്ങളിൽ നിന്നും നിരന്തരം ഫോൺ മുഖാന്തരം ബന്ധപ്പെട്ടിട്ടും ഫോൺ എടുക്കാതിരിക്കുക പ്രതികരിക്കാതിരിക്കുകയും പരിശീലനത്തിന് ഹാജരാകാതിരിക്കുകയും ചെയ്തവര്‍ക്കെതിരെയാണ് നടപടി. ബന്ധപ്പെട്ട ജീവനക്കാരുടെ പട്ടിക ജില്ലാകളക്ടർ ജില്ലാ പോലീസ് മേധാവിക്ക് നടപടികള്‍ക്കായി കൈമാറിയിട്ടുണ്ട്.