മാര്‍ച്ച് 28 ലെ വിജ്ഞാപന പ്രകാരം കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലെ തകില്‍ (4/18), നാദസ്വരം (5/18) കിടുപിടി (6/18) തസ്തികകളിലേയ്ക്ക് അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കായി യഥാക്രമം മേയ് 29, 30, 31 തീയതികളില്‍ വൈക്കം ക്ഷേത്ര കലാപീഠത്തില്‍ പ്രായോഗിക അഭിമുഖ പരീക്ഷ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് നടത്തും. പ്രശസ്ത ക്ഷേത്ര വാദ്യ കലാകാരന്‍മാര്‍ ഉള്‍പ്പെട്ട ബോര്‍ഡായിരിക്കും ഇന്റര്‍വ്യൂ നടത്തുന്നത്. അഭിമുഖത്തിന് ഹാജരാകുന്ന ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട വാദ്യോപകരണങ്ങള്‍ കൊണ്ടു വരണം. ഇന്റര്‍വ്യൂ മെമ്മോകള്‍ എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കും അയച്ചിട്ടുണ്ട്. ഇന്റര്‍വ്യൂ തീയതിക്ക് മൂന്ന് ദിവസം മുമ്പ് മെമ്മോ ലഭിക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ ഓഫീസുമായി നേരിട്ടു ബന്ധപ്പെടണം. കൂടുതല്‍ വിവരങ്ങള്‍ www.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.