കൊല്ലം: തിരഞ്ഞെടുപ്പ് ബോധവത്കരണത്തിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില്‍ വിളംബര ജാഥയും ഫ്‌ളാഷ് മോബും സംഘടിപ്പിച്ചു. പെരുമണ്‍ എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥികളാണ് ‘എന്റെ വോട്ട് എന്റെ അഭിമാനം’ എന്ന സന്ദേശവുമായി ഫ്‌ളാഷ് മോബില്‍ അണിനിരന്നത്. കലക്‌ട്രേറ്റ് വളപ്പില്‍ ആരംഭിച്ച ഘോഷയാത്ര തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ സി.എസ്. അനില്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.
ചെണ്ടമേളത്തിന്റെ അകമ്പടിയോടെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍, സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് വിദ്യാര്‍ഥികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ വോട്ട് ചെയ്യണം എന്ന സന്ദേശമുയര്‍ത്തി കലാജാഥയെ വര്‍ണാഭമാക്കി. സമ്മതിദാനാവകാശത്തിന്റെ പ്രാധാന്യം വിളംബരം ചെയ്തു വോട്ട് വണ്ടിയും ചേര്‍ന്നു. യാത്ര ചിന്നക്കടയില്‍ സമാപിച്ചു.
ജില്ലാ ശുചിത്വമിഷന്‍ കോ-ഓര്‍ഡിനേര്‍ സൗമ്യ ഗോപാലകൃഷ്ണന്‍, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ ജെ.രതീഷ് കുമാര്‍, ഹരിത കേരള മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ്. ഐസക്, പ്രോഗ്രാം ഓഫീസര്‍ എ. ഷാനവാസ്, നെഹ്‌റു യുവകേന്ദ്ര, യുവജനക്ഷേമ ബോര്‍ഡ് പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.