കോഴിക്കോട്:  ജില്ലയിൽ ഇന്ന് (ഏപ്രില്‍ 4) 403 പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. വിദേശത്തു നിന്നെത്തിയ രണ്ടു പേർക്ക് പോസിറ്റീവായി. ആറു പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി 395 പേർക്കാണ് രോഗം ബാധിച്ചത്. 5,571 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 299 പേർ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു. പുതുതായി വന്ന 1174 പേർ ഉൾപ്പെടെ ജില്ലയിൽ 19206 പേർ നിരീക്ഷണത്തിലുണ്ട്. ജില്ലയിൽ ഇതുവരെ 351792 പേർ നിരീക്ഷണം പൂർത്തിയാക്കി. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.59 ശതമാനം.

വിദേശത്ത് നിന്ന് എത്തിയവർ – 2

കോഴിക്കോട്-2

ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തിയവർ – 0

ഉറവിടം വ്യക്തമല്ലാത്തവർ – 6

കോഴിക്കോട് – 2
കോട്ടൂർ – 1
കുറ്റ്യാടി – 1
നൊച്ചാട് – 1
ഒളവണ്ണ – 1

സമ്പർക്കം വഴി കോവിഡ് പോസിറ്റീവ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

കോഴിക്കോട് കോർപ്പറേഷൻ – 117

(ചേവായൂർ, പണിക്കർ റോഡ്, ഗോവിന്ദപുരം, എലത്തൂർ, മാളിക്കടവ്, മലാപറമ്പ്, അശോകപുരം, കാരപ്പറമ്പ്, ചേവരമ്പലം, കല്ലായി, മാങ്കാവ്, പാവങ്ങാട്, ഫ്രാൻസിസ് റോഡ്, മീഞ്ചന്ത, നടുവട്ടം, ചെലവൂർ, മെഡിക്കൽ കോളേജ്, ഈസ്റ്റ് ഹിൽ, പുതിയങ്ങാടി, നടക്കാവ്,
നെല്ലിക്കോട്, ബാലൻ. കെ. നായർ റോഡ്, പിയങ്കര, ബേപ്പൂർ, വെള്ളിമാട്കുന്ന്, മായനാട്, വെസ്റ്റ് ഹിൽ, വെളളയിൽ ബീച്ച്, വേങ്ങേരി, എം.പി. റോഡ്, തൊണ്ടയാട്, സിവിൽ സ്റ്റേഷൻ)
അത്തോളി – 5
ചേളൂർ – 7
ചേമഞ്ചേരി – 7
ചെങ്ങോട്ടുകാവ് – 7
ഏറാമല – 6
കൊടുവളളി – 5
കൊയിലാണ്ടി – 13
കോട്ടൂർ – 5
കുന്ദമംഗലം – 6
മണിയൂർ – 5
മൂടാടി – 16
ഒഞ്ചിയം – 14
പയ്യോളി – 8
പുറമേരി – 5
പുതുപ്പാടി – 12
രാമനാട്ടുകര – 19
തിക്കോടി – 10
തിരുവളളൂർ – 8
ഉളളിയേരി – 6
ഉണ്ണികുളം – 5
വടകര – 14