പാലക്കാട്: ജില്ലയിൽ കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി, 2021 നിയമസഭ തെരഞ്ഞെടുപ്പ് ജോലിയിൽ ഏർപ്പെട്ടിരുന്ന റവന്യൂ ജീവനക്കാർ, പോലീസ് ഉദ്യോഗസ്ഥർ, സ്പെഷ്യൽ പൊലീസ് ഉദ്യോഗസ്ഥർ എന്നിവരും രോഗലക്ഷണം ഉള്ള എല്ലാ ഉദ്യോഗസ്ഥരും ഏപ്രിൽ 17 ന് മുൻപായി കോവിഡ് ടെസ്റ്റിന്(ആർ.ടി.പി.സി.ആർ) വിധേയരാകണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ജില്ലാ പോലീസ് മേധാവി, ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസർമാർ, തഹസിൽദാർമാർ എന്നിവർ ഇക്കാര്യത്തിൽ ശ്രദ്ധ ചെലുത്തണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.