സംസ്ഥാന മത്സ്യവകുപ്പ് മുഖേന രജിസ്‌ട്രേഡ് മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സിവില്‍ സര്‍വീസ്, മെഡിക്കല്‍ എന്‍ട്രന്‍സ്, ബാങ്കിംഗ് പ്രവേശന പരീക്ഷകള്‍ക്കായി സൗജന്യ പരിശീലനം നല്‍കുന്നു.  പരിശീലന ചെലവ് സര്‍ക്കാര്‍ വഹിക്കും. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തവരുടെ മക്കള്‍ക്ക് അപേക്ഷിക്കാം. അപേക്ഷാഫോറവും വിശദവിവരങ്ങളും കൊല്ലം സിവില്‍ സ്റ്റേഷനിലെ ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷാഫോറം ജൂണ്‍ അഞ്ചിനകം ഈ ഓഫീസില്‍ സമര്‍പ്പിക്കണം.
ബിരുദ തലത്തില്‍ 60 ശതമാനം മാര്‍ക്ക് ലഭിച്ചവരെയാണ് ബാങ്കിംഗ്, സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിന് പരിഗണിക്കുന്നത്.
      മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷാ പരിശീലന പരിപാടിയ്ക്ക് അപേക്ഷിക്കുന്നവര്‍ ഹയര്‍ സെക്കണ്ടറി/വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി തലത്തില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് 85 ശതമാനം മാര്‍ക്കോടെ വിജയിച്ചവരോ മുന്‍വര്‍ഷം നടത്തിയ നീറ്റ് പരീക്ഷയില്‍ 40 ശതമാനം മാര്‍ക്ക് ലഭിച്ചവരോ ആയിരിക്കണം. വിശദ വിവരങ്ങള്‍ 0474-2792850 എന്ന നമ്പരില്‍ ലഭിക്കും.