തൃശ്ശൂർ: ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ലളിത ബാലനെയും വിവിധ ഗ്രാമപഞ്ചായത്തുകളെയും സ്റ്റാഫിനേയും അഭിനന്ദിച്ചു. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 4 ഗ്രാമപഞ്ചായത്തുകള്‍ ചേര്‍ന്ന് ജില്ലയില്‍ ഒന്നാം സ്ഥാനം നേടിയതിനും 2020-21 സാമ്പത്തിക വര്‍ഷത്തില്‍ തൊഴില്‍ ദിനത്തില്‍ ബ്ലോക്ക് അടിസ്ഥാനത്തില്‍ പറപ്പൂക്കര ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനം നേടിയതിനുമായിരുന്നു അനുമോദനം.

ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നന്ന പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അജയ് എ.ജെ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ കാര്‍ത്തിക ജയന്‍, ജോയിന്‍റ് ബ്ലോക്ക് ഡവലപ്പ്മെന്‍റ് ഓഫീസര്‍ റോബിന്‍ സി.എ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. പറപ്പൂക്കര ഗ്രാമപഞ്ചായത്തിന് വേണ്ടി അക്രഡിറ്റഡ് എന്‍ജിനീയര്‍ അശ്വതി കെ.ഡി. പുരസ്കാരം ഏറ്റു വാങ്ങി. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അജയ് എ.ജെ. നന്ദി പറഞ്ഞു.