കാസർകോട്:  ജില്ലയിൽ കോവിഡ് -19 വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ബോധവൽക്കരണ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തി ജില്ലാതല ഐ.ഇ.സി കോവിഡ്-19 കോ ഓർഡിനേഷൻ കമ്മിറ്റി. കാസർകോട് നഗരത്തിലെ ഹോട്ടലുകൾ, പഴം പച്ചക്കറി, മത്സ്യ മാർക്കറ്റുകൾ, ഷോപ്പിംഗ് സെന്ററുകൾ എന്നിവിടങ്ങളിൽ കോവിഡ് -19 മാനദണ്ഡങ്ങളെക്കുറിച്ചു ബോധവൽക്കരണം നടത്തുകയും കോവിഡ് -19 മാനദണ്ഡങ്ങളടങ്ങിയ ബോധവൽക്കരണ പോസ്റ്ററുകൾ പതിക്കുകയും ചെയ്തു.

ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ അബ്ദുൾ ലത്തീഫ് മഠത്തിൽ, സാമൂഹികാരോഗ്യ കേന്ദ്രം ഹെൽത്ത് സൂപ്പർവൈസർ എ കെ ഹരിദാസ്, കാസർകോട്് ജനറൽ ആശുപത്രി ജൂനിയർ ഹെൽത്ത് ഇൻസ്‌പെകട്ർ ശ്രീജിത്ത്, ദേശീയാരോഗ്യ ദൗത്യം ജൂനിയർ കൺസൾട്ടന്റ് കമൽ കെ ജോസ് എന്നിവർ ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി .

കാസര്‌ഗോഡ് സിവിൽ സ്റ്റേഷനിലെ ഓഫീസുകളിൽ പൊതുജനങ്ങൾക്ക് ഇരിക്കുന്നതിനായി സജ്ജീകരിച്ച ഇരിപ്പിടങ്ങൾ സാമൂഹിക അകലം പാലിച്ചു കൊണ്ട് ക്രമീകരിക്കുകയും ബോധവൽക്കരണ സ്റ്റിക്കർ പതിക്കുകയും ചെയ്തു. ബോധവൽക്കരണ സ്റ്റിക്കർ എഡിഎം അതുൽ സ്വാമിനാഥ് പ്രകാശനം ചെയ്തു.

ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം മധുസൂദനൻ, അസിസ്റ്റന്റ് എഡിറ്റർ പി.പി. വിനീഷ്, ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ അബ്ദുൾ ലത്തീഫ് മഠത്തിൽ, ദേശീയാരോഗ്യ ദൗത്യം ജൂനിയർ കൺസൾട്ടൻറ് കമൽ കെ ജോസ് എന്നിവർ ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

വരുംദിനങ്ങളിൽ ജില്ലയിലെ പ്രധാനനഗരങ്ങൾ ഓഫീസുകൾ എന്നിവിടങ്ങളിൽ ഇത്തരത്തിലുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എ.വി രാംദാസ് അറിയിച്ചു.