ഒന്നരവയസുകാരിമകൾആർഷനന്ദയ്ക്ക്ആധാർകാർഡ്എടുക്കുക എന്ന ലക്ഷ്യത്തോടെ നിറവ്‌മേള നഗരിയിൽഎത്തിയവാഴവരസ്വദേശിരജീഷുംകുടുംബവും നിരവധി അവശ്യകാര്യങ്ങൾ സാധിച്ചാണ്തിരികെമടങ്ങിയത്. ഭാര്യഅഞ്ജനയുടെ ആധാർകാർഡിലെ തെറ്റുതിരുത്താൻ കഴിഞ്ഞതുംകൂടുംബത്തിന്റെആരോഗ്യ ഇൻഷുറൻസ് പുതുക്കാൻ സാധിച്ചതുംഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിച്ചിരുന്ന അഞ്ജനയ്ക്ക്‌മോട്ടോർവാഹനവകുപ്പിന്റെലേണേഴ്‌സ്‌ടെസ്റ്റിനുള്ളബോധവൽക്കരണ ക്ലാസിൽ പങ്കെടുക്കാനായതും അപ്രതീക്ഷിത നേട്ടങ്ങളായി. അംഗൻവാടിയിൽ നിന്നുംലഭിക്കുന്ന അമൃതം പൊടികൊൺ് പതിവായിഉൺാക്കി നല്കുന്ന കുറുക്ക് കഴിക്കാൻ വിസമ്മതിക്കുന്ന മകൾക്ക്അതേ പൊടികൊ്കുഞ്ഞിനിഷ്ടപ്പെടുന്ന വിധത്തിൽ പോഷകസമൃദ്ധമായ നിരവധി വിഭവങ്ങൾഉൺാക്കുന്ന വിധം, വനിതാ-ശിശുവികസന വകുപ്പിന്റെസ്റ്റാളിൽ നിന്നുംമാതൃകസഹിതംവിശദീകരിച്ച്‌ലഭിച്ചത്‌വളരെ ഉപകാരപ്രദമായതായിഅഞ്ജന പറഞ്ഞു. ലഹരിഉപയോഗത്തിന്റെദൂഷ്യംശരീരാവയവങ്ങളുടെമാതൃകയിലൂടെവിശദീകരിച്ച എക്‌സൈസ്‌വകുപ്പിന്റെസ്‌ററാൾ, വനവിഭവങ്ങളും നെല്ലിനങ്ങളും പരിചയപ്പെടുത്തിയ പട്ടികവർഗ്ഗ വികസനവകുപ്പിന്റെസ്റ്റാൾതുടങ്ങിയവമികച്ചതായിരുന്നുവെന്നുംഒരുകുടക്കീഴിൽ ഇത്രയധികംസർക്കാർസംവിധാനങ്ങൾ ഒരുക്കിയത്ഏറെ ശ്രദ്ധേയമാണെന്നും രജീഷ് പറഞ്ഞു . മേളയുടെ ഭാഗമായികൃഷിയെസ്‌നേഹിക്കുന്ന ഈ കുടുംബംഅടുക്കളത്തോട്ടത്തിനുളള പച്ചക്കറിവിത്തുകളും വനം വകുപ്പിൽ നിന്നുളളവിവിധ തൈകളുംവാങ്ങിയാണ്മടങ്ങിയത്.
