•  കോവിഡ് മാനദണ്ഡ പാലനം ഉറപ്പാക്കുന്നതിന് ഹാര്‍ബറുകളില്‍ നിയന്ത്രണങ്ങളും പരിശോധനകളും കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അറിയിച്ചു. ഓണ്‍ലൈനായി ഇവിടങ്ങളില്‍ പാസ് വിതരണം ചെയ്യും. പ്രതിരോധം ശക്തിപ്പെടുത്തുന്നതിന് ഹാര്‍ബര്‍ മാനേജ് കമ്മിറ്റി ഉടന്‍ ചേരണമെന്നും നിര്‍ദേശമുണ്ട്. സിവില്‍ ഡിഫന്‍സ് ടീമംഗങ്ങളുടേയും അധ്യാപകരുടെയും സേവനം ഉപയോഗപ്പെടുത്തും. രോഗവ്യാപനം കൂടുതലുള്ള കരുനാഗപ്പള്ളി-കൊട്ടാരക്കര മേഖലകളില്‍ പരിശോധനകള്‍ വ്യാപകമായി നടത്തും.

സബ്കലക്ടര്‍ ശിഖാ സുരേന്ദ്രന്‍, ജില്ലാ വികസന കമ്മീഷണര്‍ ആസിഫ് കെ. യൂസഫ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. ശ്രീലത, സിറ്റി പോലീസ് കമ്മീഷണര്‍ ടി.നാരായണന്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.