ആലപ്പുഴ : കോവിഡ് 19 രണ്ടാം ഘട്ട രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ 72 ഗ്രാമപഞ്ചായത്തുകളിലും നോഡൽ ഓഫീസർമാരെ നിയമിച്ച് ജുല്ല കളക്ടർ ഉത്തരവായി. ഒരു പഞ്ചായത്തിൽ ഒരു നോഡൽ ഓഫീസറെന്ന രീതിയിലാണ് നിയമിച്ചത്.

പഞ്ചായത്ത്‌ തലത്തിലുള്ള ഐ. ഇ. സി പ്രവർത്തനങ്ങളുടെ ഏകോപനം, വാർഡ് തല ജാഗ്രതാ സമിതികൾ, ആർ. ആർ. ടി കൾ, ആരോഗ്യ ജാഗ്രതാ സമിതികൾ എന്നിവയുടെ പ്രവർത്തനങ്ങളുടെ ഏകോപനം, വീടുകളെ അടിസ്ഥാനപ്പെടുത്തിയും, സ്ഥാപനങ്ങളെ അടിസ്ഥാനപ്പെടുത്തിയും, തദ്ദേശ സ്ഥാപനങ്ങളിൽ കോവിഡുമായി ബന്ധപ്പെട്ട് നടത്തുന്ന ഏകോപനം, സമ്പർക്ക ഉറവിടം കണ്ടെത്തൽ, കോവിഡ് പരിശോധന പ്രോട്ടോക്കോളും നിയന്ത്രണങ്ങളും സമയാസമയം പാലിക്കുന്നതിനായി കമ്യൂണിറ്റി സർവെയിലൻസിനുള്ള ഏകോപനം, സന്നദ്ധസേനയിലുള്ള വോളന്റിയർമാരുടെ പ്രവർത്തനങ്ങളുടെ ഏകോപനം, ഗ്രാമപഞ്ചായത്ത് തലത്തിലെ ഹെൽപ് ഡസ്ക്, എമർജൻസി കൺട്രോൾ റൂം എന്നിവയുടെ ഏകോപനം, ദിവസേനയുള്ള കണക്കുകൾ ആരോഗ്യവകുപ്പിനും, ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്കും സമർപ്പിക്കുന്നതിനുള്ള ഏകോപനം, കോവിഡ് ജാഗ്രതാ പോർട്ടലിൽ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനുള്ള ഉത്തരവാദിത്വം., ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾക്ക് അനുസൃതമായി വാക്സിനേഷൻ മൊബിലൈസേഷൻ സ്ട്രാറ്റജിയുടെ ഏകോപനം, പഞ്ചായത്ത്‌ തലത്തിലെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റയ്ൻ, ഡോമിസിലിയറി കെയർ സെന്ററുകൾ എന്നിവയുടെ മേൽനോട്ടം, പഞ്ചായത്ത്‌ തലത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സമയാസമയം ഏൽപ്പിക്കുന്ന ഉത്തരവാദിത്വങ്ങൾ കൃത്യതയോടെ നടപ്പാക്കൽ എന്നിവ നോഡൽ ഓഫീർമാരുടെ ചുമതലയാണ്. നോഡൽ ഓഫിസർമാർ അതത്‌ തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന് നേരിട്ട് റിപ്പോർട്ട് ചെയ്യണം. നോഡൽ ഓഫിസർമാർ വാർ റൂമുമായി നിരന്തരം ബന്ധപ്പെടുകയും റിപ്പോർട്ട്‌ സമർപ്പിക്കുകയും ചെയ്യണമെന്നും ഉത്തരവിൽ പരയുന്നു.