മന്ത്രിസഭാ രണ്ടാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി നവകേരളം- പ്രദര്‍ശന-വിപണന മേളയില്‍ ശ്രദ്ധേയമായി ജില്ലാ എക്‌സൈസ് വകുപ്പിന്റെ വിമുക്തി ബോധവത്കരണ സ്റ്റാള്‍. ലഹരിയെ ചങ്ങലക്കിടുക എന്ന സന്ദേശം നല്‍കി ബാസ്‌കറ്റ് ബോള്‍ ലഹരിയായി സങ്കല്പിച്ച് വലയിലാക്കുക, ലഹരിയെ ഒരു ബലൂണാക്കി ഷൂട്ട് ചെയ്ത് ഇല്ലാതാക്കുക, ബോധവത്കരണ സന്ദേശാര്‍ഥം ‘വിമുക്തി പ്രത്യേകം തയ്യാറാക്കിയ മരത്തില്‍ ലഹരിക്കെതിരെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പങ്കുവെയ്ക്കല്‍ തുടങ്ങിയ പ്രചാരണ പരിപാടികളാണ് ജില്ലാ എക്‌സൈസ് വകുപ്പിന്റെ വിമുക്തി ബോധവത്കരണ സ്റ്റാളില്‍ സജ്ജമാക്കിയത്. കൂടാതെ, ലഹരിവസ്തുകള്‍ ഉപയോഗിച്ചാല്‍ ഉണ്ടാവുന്ന ശാരീരിക പ്രശ്‌നങ്ങളെ സംബന്ധിച്ച് വ്യക്തമായ അവബോധം നല്‍കുന്ന പ്ലോട്ടുകളും മേളയില്‍ തയ്യാറാക്കിയിട്ടുണ്ട്. നിരവധി സ്‌കൂള്‍-കോളെജ് വിദ്യാര്‍ഥികളാണ് പ്രചാരണ പരിപാടിയില്‍ പങ്കാളികളായത്.
