കാസർഗോഡ്: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലും ജില്ലയില്‍ മാസ്‌ക് ധരിക്കാതെ കറങ്ങി നടന്ന 689 പേര്‍ക്കെതിരെ കൂടി മെയ് നാലിന് പോലീസ് കേസെടുത്ത് പിഴ ഈടാക്കി. ഇതോടെ ഇതുവരെ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 110806 ആയി. കോവിഡ് നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് ആറ് കേസുകളാണ് ചൊവ്വാഴ്ച് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത്.
