കൊല്ലം: കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് ജില്ലയില്‍ നാല് മേഖലാ കണ്‍ട്രോള്‍ റൂമുകള്‍ തുടങ്ങുന്നു. പുനലൂര്‍-കരുനാഗപ്പള്ളി താലൂക്ക് ആശുപത്രികള്‍, വെളിനല്ലൂര്‍-പാലത്തറ സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയാണ് പ്രവര്‍ത്തിക്കുകയെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. പരിശോധന, തുടര്‍ സേവനം, രോഗവ്യാപന നിരീക്ഷണം എന്നിവയാണ് നിര്‍വഹിക്കുക എന്നും കലക്ടര്‍ വ്യക്തമാക്കി.
സ്വകാര്യ ആശുപത്രികളില്‍ സജ്ജമാക്കിയ കോവിഡ് ചികിത്സാ സംവിധാനങ്ങള്‍, ഐ. സി. യുകള്‍ എന്നിവയുടെ വിവരം ജാഗ്രതാ പോര്‍ട്ടലില്‍ ചേര്‍ക്കുന്നുവെന്ന് ഉറപ്പ് വരുത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. എ വിഭാഗത്തിലുള്ളവരെ പ്രവേശിപ്പിക്കുന്നില്ല എന്നും ഉറപ്പ് വരുത്തും. ബി, സി, വിഭാങ്ങളെ മാത്രമാണ് കിടത്തി ചികിത്സയ്ക്ക് ഉള്‍പ്പെടുത്തുന്നത് എന്ന് ഉറപ്പാക്കാന്‍ സ്‌ക്വാഡുകളെ നിയോഗിച്ചതായും ഡി. എം. ഒ വ്യക്തമാക്കി.
