ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ മേയ് 8ന് 2433 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 25.3 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. നാലു പേർ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ്. 2423 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ആറു പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 772 പേർ രോഗമുക്തരായി. ആകെ 1,00,559 പേർ രോഗമുക്തരായി. 25,909 പേർ ചികിത്സയിലുണ്ട്.