എറണാകുളം: ജില്ലയിൽ ശനിയാഴ്ച വരെ 876297 ആളുകൾ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചു. സർക്കാർ ആശുപത്രികളിൽ നിന്നും 573070 ആളുകളും സ്വകാര്യ ആശുപത്രികളിൽ നിന്നും 303227 ആളുകളും വാക്സിൻ സ്വീകരിച്ചു.

692962ആളുകൾ ആദ്യ ഡോസ് വാക്സിനും 183335 ആളുകൾ രണ്ടാം ഡോസും ഇതുവരെ സ്വീകരിച്ചു. 132145 ആരോഗ്യ പ്രവർത്തകരും 79004 കോവിഡ് മുന്നണി പ്രവർത്തകരും 45 നും 60 നും ഇടയിൽ പ്രായമുള്ള 230024 ആളുകളും 60 വയസിനു മുകളിലുള്ള 435120 ആളുകളും വാക്സിൻ സ്വീകരിച്ചു. 173742 ആളുകൾക്ക് കോവിഷീൽഡ് രണ്ട് ഡോസും നൽകി. 9593 ആളുകൾക്ക് കോവാക്സിനും രണ്ട് ഡോസ് നൽകി.