കാസർഗോഡ്: ബളാല്‍ ഗ്രാമപഞ്ചായത്ത് വെള്ളരിക്കുണ്ടില്‍ ആരംഭിക്കുന്ന കോവിഡ് ഡോമിസിലറി കേന്ദ്രത്തിലേക്ക് ആവശ്യമായ സാധന സമഗ്രഹികള്‍ വാങ്ങാന്‍ ബളാല്‍ നമ്മുടെ ഗ്രാമം വാട്‌സപ്പ് ഗ്രൂപ്പ് അംഗങ്ങള്‍ അരലക്ഷം രൂപയോളം നല്‍കി. ഗ്രൂപ്പ് അംഗങ്ങള്‍ ചേര്‍ന്ന് രണ്ട് ദിവസം കൊണ്ട് സ്വരൂപ്പിച്ച 46,000 രൂപ ബളാല്‍ നമ്മുടെ ഗ്രാമം പ്രവര്‍ത്തകരായ ടിജോ കപ്പലുമാക്കല്‍, എല്‍.കെ. ബഷീര്‍ ,ജോമോന്‍ കൊച്ചമ്പഴത്തില്‍, എബിന്‍ തേക്കുംകാട്ടില്‍ എന്നിവര്‍ ചേര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയത്തിന് കൈമാറി.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. രാധാമണി, മെഡിക്കല്‍ ഓഫീസര്‍ രാജശ്രീ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അജിത് സി ഫിലിപ്പ്, പഞ്ചായത്ത് സെകട്ടറി കെ. അബ്ദുല്‍ റഷീദ്, കോവിഡ് വാര്‍ റൂം വളണ്ടിയര്‍മാരായ ലിബിന്‍ ആലപ്പാട്ട്, സാവിയോ പുത്തന്‍പുര, പഞ്ചായത്ത് മെമ്പര്‍ ടി. അബ്ദുള്‍ഖാദര്‍ എന്നിവര്‍ സംബന്ധിച്ചു.