എറണാകുളം:  സംസ്ഥാന മത്സ്യവകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ബാങ്ക്
പരീക്ഷകള്‍ക്ക് തയ്യാറാകുന്നതിന് സൗജന്യമായി പരിശീലനം നല്‍കുന്നു. പരിശീലനചെലവ് സര്‍ക്കാര്‍ വഹിക്കും. അപേക്ഷകര്‍ മത്സ്യത്തൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളികളുടെ മക്കള്‍ ആയിരിക്കണം. ബാങ്ക് കോച്ചിംഗിന് അപേക്ഷിക്കുന്നവര്‍ക്ക് ബിരുദതലത്തില്‍ 60% മാര്‍ക്ക് ഉണ്ടായിരിക്കണം. ഒരു വിദ്യാര്‍ത്ഥിക്ക് ഒരു തവണ മാത്രമേ ആനുകൂല്യത്തിന് അര്‍ഹതയുണ്ടാകൂ. അപേക്ഷ ഫോറം എറണാകുളം ഫിഷറീസ് ജില്ലാഓഫീസിലും ജില്ലയിലെ മത്സ്യഭവനുകളിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ ഫാറം ജൂണ്‍ അഞ്ചിനു  മുമ്പായി ഫിഷറീസ് ജില്ലാ ആഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484-2394476 എന്ന ഫോണ്‍ നമ്പറുമായി ബന്ധപ്പെടുക.