പാലക്കാട്:    കോവിഡ്- 19 രണ്ടാം തരംഗത്തിന്റെ പശ്ചാലത്തില് ഹോമിയോപ്പതി വകുപ്പ് ജില്ലയില് കോവിഡാനന്തര ചികിത്സക്കുള്ള കര്മ്മപദ്ധതികള് രൂപീകരിച്ചു. രോഗ പ്രതിരോധശേഷി വര്ദ്ധിപ്പിക്കുന്നതിനുള്ള മരുന്നുകള്, പ്രാഥമിക സമ്പര്ക്കമുള്ളവര്ക്ക് പ്രതിരോധ ശേഷി വര്ദ്ധിപ്പിച്ച് കോവിഡിനെ പ്രതിരോധിക്കുന്നതിനുള്ള മരുന്നുകള് എന്നിവ എല്ലാ ഗവ. ഹോമിയോ ഡിസ്‌പെന്സറികളിലും, എസ്.സി.പി. (സ്‌പെഷ്യല് കമ്പോണന്റ് പ്രോജക്ട്) ഡിസ്‌പെന്സറികളിലും ജില്ലാ ഹോമിയോ ആശുപത്രിയിലും വിതരണം നടത്തുന്നുണ്ട്.
കോവിഡ് മുക്തരായ രോഗികളുടെ ശാരീരകവും മാനസ്സികവുമായ പ്രശ്‌നങ്ങള്ക്ക് പരിഹാരമായി പോസ്റ്റ്‌കോവിഡ് പ്രൈമറി ഹെല്ത്ത് സെന്റര് എല്ലാ സര്ക്കാര് ഹോമിയോ ഡിസ്‌പെന്സറികളിലും ചൊവ്വ, വ്യാഴം ദിവസങ്ങളില് ഉച്ചയ്ക്ക് 12 മുതല് 2 മണി വരെ പ്രവര്ത്തിക്കും. കൂടാതെ പോസ്റ്റ് കോവിഡ് ഹോമിയോപ്പതി റെഫറല് സെന്റര് പാലക്കാട് ജില്ലാ ഹോമിയോ ആശുപത്രിയില് എല്ലാ ദിവസവും രാവിലെ 9 മണി മുതല് 2 മണി വരെ ഉണ്ടായിരിക്കുമെന്ന് ജില്ലാ മെഡിക്കല് ഓഫീസര് ഡോ. എസ്. സബിരാജ് അറിയിച്ചു.