ഹരിതദിനാഘോഷം 2018 ന്റെ ഭാഗമായി കോട്ടയം ജില്ലാ ദേശീയസമ്പാദ്യ പദ്ധതി ഏജന്റുമാരുടെ ആഭിമുഖ്യത്തില്‍ കളക്‌ട്രേറ്റ് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ സമ്പാദ്യ പദ്ധതി ഭവന്റെ പരിസരം ശുചീകരിച്ചു.  250ല്‍ പരം മഹിളാപ്രധാന്‍ ഏജന്റുമാരും എസ്.എ.എസ് ഏജന്റുമാരും  പങ്കെടുത്ത ശുചീകരണ പരിപാടി ജില്ലാ കളക്ടര്‍ ഡോ. ബി.എസ് തിരുമേനി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ എല്ലാ ഭവനങ്ങളും ഹരിത സമ്പാദ്യഭവനങ്ങളാക്കി മാറ്റുകയെന്ന ലക്ഷ്യമാണ് ഈ പരിപാടികൊണ്ട് ഉദ്ദേശിക്കുന്നതെന്നും കളക്ടര്‍ പറഞ്ഞു. ദേശീയ സമ്പാദ്യ പദ്ധതി അസി. ഡയറക്ടര്‍മാരായ ആര്‍. സുരേഷ് കുമാര്‍, ജി. സുനില്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.