വയനാട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പനമരം ക്രെസന്റ് പബ്ലിക് സ്‌കൂള്‍ ധനസഹായം നല്‍കി. ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള മാനേജിങ് കമ്മിറ്റി അംഗങ്ങളില്‍ നിന്നും 50,001 രൂപയുടെ ചെക്ക് ഏറ്റുവാങ്ങി. ഇ.കുഞ്ഞമ്മദ്, എം.കെ.അഹമ്മദ്, കെ.അബ്ദുള്‍ അസീസ്, എം.കെ.അബ്ദുള്‍ നാസര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കേരള ആയുര്‍വ്വേദ തൊഴിലാളി യൂണിയന്‍ (കെ.എ.ടി.യു) വയനാട് ജില്ലാ കമ്മിറ്റി ധനസഹായം നല്‍കി. ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള ഭാരവാഹികളില്‍ നിന്നും 23,501 രൂപയുടെ ചെക്ക് ഏറ്റുവാങ്ങി. ജില്ലാ പ്രസിഡന്റ് ആന്റ്ണി വൈദ്യര്‍ വാഴവറ്റ, മധു വയനാട് എന്നിവര്‍ ചേര്‍ന്നാണ് കൈമാറിയത്