തൃശ്ശൂർ: കേരള ലളിതകലാ അക്കാദമിയുടെ 2020 – 2021 വര്‍ഷത്തെ ഏകാംഗ ഫോട്ടോഗ്രാഫി – കാര്‍ട്ടൂണ്‍ പ്രദര്‍ശന ഗ്രാന്റിന് അപേക്ഷ സമര്‍പ്പിക്കുവാന്‍ നിശ്ചയിച്ചിരുന്ന അവസാന തീയതി മെയ് 31 ല്‍ നിന്ന് ജൂണ്‍ 30 ലേക്ക് മാറ്റി. കോവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തീയതി നീട്ടിയിരിക്കുന്നത്. അപേക്ഷാ ഫോറം അക്കാദമിയുടെ (www.lalithkala.org) വെബ്‌സൈറ്റില്‍ ലഭ്യമാണ്.