പട്ടികജാതി, പട്ടികവർഗ്ഗ, ഏകലവ്യ റസിഡൻഷ്യൽ എഡ്യൂക്കേഷൻ സൊസൈറ്റികളുടെ ആഭിമുഖ്യത്തിൽ പട്ടികജാതി, പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കായി പ്രവർത്തിക്കുന്ന കേരളത്തിലെ മോഡൽ റസിഡൻഷ്യൽ/ആശ്രമം സ്‌കൂളുകളിൽ 2021-22 അദ്ധ്യയന വർഷം അഞ്ച്, ആറ് ക്ലാസുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. രക്ഷകർത്താക്കളുടെ കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയുള്ള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. പ്രാക്തന ഗോത്രവർഗ്ഗക്കാർക്ക് വരുമാന പരിധി ബാധകമല്ല. വയനാട് ജില്ലയിലെ പൂക്കോട്, ഇടുക്കി ജില്ലയിലെ പൈനാവ് എന്നിവിടങ്ങളിലെ ഏകലവ്യാ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ ആറാം ക്ലാസിലേയ്ക്കും മറ്റ് മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ അഞ്ചാം ക്ലാസ്സിലേക്കുമാണ് പ്രവേശനം.
വിശദ വിവരങ്ങളും അപേക്ഷാ ഫോമിന്റെ മാതൃകയും ഐ.റ്റി.ഡി പ്രോജക്ട് ഓഫീസർ/ ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസുകൾ/ജില്ല/ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകൾ എന്നിവിടങ്ങളിൽ ലഭിക്കും. നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷകൾ ബന്ധപ്പെട്ട പ്രോജക്ട് ഓഫീസർ/ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസർ/ജില്ലാ പട്ടികജാതി വികസന ഓഫീസർ, മോഡൽ റെസിഡൻഷ്യൽ സ്‌കൂളുകളിലെ സീനിയർ സൂപ്രണ്ട് എന്നിവർക്ക് ജൂൺ 10നകം സമർപ്പിക്കാം.