കോവിഡ് പ്രതിസന്ധിയില് കൃഷി സംബന്ധിച്ച പ്രശ്‌നങ്ങള് പരിഹരിക്കാന് പ്രയാസപ്പെടുന്ന കര്ഷകര്ക്കായി പാലക്കാട് കൃഷിവിജ്ഞാന കേന്ദ്രം മെയ് 31ന് രാവിലെ 10 മുതല് ഉച്ചക്ക് 1 വരെ കര്ഷക ശാസ്ത്രജ്ഞ മുഖാമുഖം സംഘടിപ്പിക്കുന്നു.

കര്ഷകര്ക്ക് കൃഷി സംബന്ധമായ മാര്ഗ്ഗരേഖ നല്കാനും കൃഷിയിട പ്രശ്‌നങ്ങള്ക്ക് പരിഹാരം കാണാനും പരിപാടി ലക്ഷ്യമിടുന്നു. മുഖാമുഖത്തില് കേരള കാര്ഷിക സര്വ്വകലാശാല ശാസ്ത്രജ്ഞരും കൃഷിവകുപ്പ് ഉദ്യോഗസ്ഥരും കര്ഷകരും പങ്കെടുക്കും. കൂടുതല് വിവരങ്ങള്ക്കും ഗൂഗിള് മീറ്റ് ലിങ്കിനുമായി കൃഷി വിജ്ഞാന കേന്ദ്രത്തിലെ ഫേസ്ബുക്ക് പേജ് (KVK Palakkad) സന്ദര്ശിക്കുകയോ 9605103982 ല് വിളിക്കുകയോ ചെയ്യാം.