ലോകക്ഷീരദിനാചരണം സംസ്ഥാനതല ഉദ്ഘാടനം ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ജൂണ് ഒന്നിന് ഉച്ചയ്ക്ക് രണ്ടിന് ഓണ്ലൈനായി നിര്വഹിക്കും. കോവിഡ് പശ്ചാത്തലത്തില് ക്ഷീര വകുപ്പുമായി ബന്ധപ്പെട്ടവരെ പങ്കെടുപ്പിച്ച് ഓണ്ലൈനായാണ് പരിപാടികള് സംഘടിപ്പിക്കുന്നത്.
ജൂണ് ഒന്നിന് രാവിലെ എട്ടിന് ക്ഷീരവികസന വകുപ്പ് ഡയറക്ടറേറ്റില് മന്ത്രി പതാക ഉയര്ത്തും. ഉച്ചയ്ക്ക് രണ്ടിന് വകുപ്പ് മന്ത്രി, വകുപ്പ് സെക്രട്ടറി എന്നിവര് ഫേസ്ബുക്ക്, യൂട്യൂബിലൂടെ ക്ഷീരമേഖലയുമായി ബന്ധപ്പെട്ട് ജനങ്ങളുമായി സംവദിക്കും. ഇതോടനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ ക്ഷീരസംഘങ്ങളിലും ക്ഷീരവികസന യൂണിറ്റ് ഓഫീസുകളിലും ജില്ലാ ഓഫീസുകളിലും രാവിലെ എട്ടിന് പതാക ഉയര്ത്തും.
ഉദ്യോഗസ്ഥര്ക്കും സംഘം പ്രതിനിധികള്ക്കും ജീവനക്കാര്ക്കും ക്ഷീരകര്ഷകര്ക്കും ഈ മേഖലയുമായി ബന്ധപ്പെട്ട മറ്റുവ്യക്തികള്ക്കും ഫേസ്ബുക്ക്, യൂട്യൂബ് ലൈവില് വരാവുന്നതാണ്. സംസ്ഥാനതല പരിപാടി https://www.facebook.com/DDDTrivandrum/ ഫേസ്ബുക്ക് ലിങ്കിലൂടെ ലൈവായി കാണാം. യൂട്യൂബ് ലിങ്ക്: https://youtube.com/c/DairyDevelopmentDepartmentKERALA
ഏഴ് ശതമാനം പാലുത്പാദന വര്ധനവ് കൈവരിച്ച് പാലക്കാട്
സംസ്ഥാനത്ത് ഏറ്റവും കൂടുതല് പാലുത്പാദനം നടക്കുന്ന പാലക്കാട് ജില്ലയില് കോവിഡ് പ്രതിസന്ധിയിലും 2020-21 വര്ഷത്തില് 111430143 ലിറ്റര് പാലാണ് 329 ക്ഷീരസംഘങ്ങളിലൂടെ സംഭരിച്ചത്. മുന്വര്ഷത്തേക്കാള് പാല് ഉത്പാദനത്തില് ഏഴ് ശതമാനം വര്ദ്ധനവ് ക്ഷീരവികസന വകുപ്പ് മുഖേന നടപ്പാക്കിയ വിവിധ പദ്ധതി പ്രവര്ത്തനങ്ങളിലൂടെ കൈവരിച്ചതായി ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര് അറിയിച്ചു.
കൂടാതെ, ജില്ലയിലെ 329 ക്ഷീരസംഘങ്ങളിലൂടെ കിസാന് ക്രെഡിറ്റ് കാര്ഡ് വഴി 24515 കര്ഷകര്ക്കായി 42.39 കോടി രൂപ വായ്പ നല്കാനായി. കഴിഞ്ഞ സാമ്പത്തിക വര്ഷത്തില് 7.38 കോടിയുടെ ധനസഹായവും കര്ഷകരിലേക്കെത്തിച്ചു.
ഗ്രാമീണ ക്ഷീര മേഖലയിലുള്ള വിജ്ഞാന വ്യാപന പ്രവർത്തനങ്ങളിലൂടെ 29.6 ലക്ഷം, തീറ്റപ്പുൽ കൃഷി വ്യാപനത്തിന് 71 ലക്ഷം, ക്ഷീര സംഘങ്ങൾക്ക് ആധുനികവത്കരണം, മൂലധനനിക്ഷേപം പദ്ധതികളിൽ 2.49 കോടി, മിൽക്ക് ഷെഡ് ഡെവലപ്മെന്റ് പദ്ധതിയിലൂടെ 3.27 കോടി, കാലിത്തീറ്റ സബ്സിഡി ഇനത്തിൽ 5.35 ലക്ഷം, പാൽ ഗുണ നിയന്ത്രണ പ്രവർത്തനങ്ങൾ നടത്തുന്നതിന് 35 ലക്ഷം എന്നിങ്ങനെ കർഷകർക്ക് എത്തിക്കാൻ കഴിഞ്ഞതായും ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.