കാസർഗോഡ്: പാഠപുസ്തകങ്ങളും അധ്യപകരുടെ സഹകരണത്തോടെ വാങ്ങിയ സ്ലേറ്റും ക്രയോണും പെന്‍സിലും ബുക്കുമൊക്കെയായി ബളാല്‍ ഗവ. സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ അടുത്ത് അധ്യാപകര്‍ നേരിട്ടെത്തി ഒന്നാം ക്ലാസിലേക്ക് ക്ഷണിച്ചു. പട്ടിക വര്‍ഗ വിഭാഗങ്ങള്‍ കൂടുതലായി ആശ്രയിക്കുന്ന സ്‌കൂളില്‍ ഇത്തവണ ഒന്നാം ക്ലാസില്‍ 22 വിദ്യാര്‍ത്ഥികളാണ് പ്രവേശനം നേടിയത്. പ്രവേശനോത്സവത്തിന്റെ ഭാഗമായി കുട്ടികളുടെ വീട്ടില്‍ തലേദിവസങ്ങളില്‍ തന്നെ നേരിട്ടെത്തി ഒന്നാം ക്ലാസിലേക്ക് ക്ഷണിക്കാനെത്തുന്ന ടീച്ചറെ പുത്തന്‍ ഉടുപ്പുമണിഞ്ഞ് വീടുകള്‍ അലംങ്കരിച്ച് നിറഞ്ഞ പിഞ്ചിരിയോടെ കുട്ടികള്‍ സ്വീകരിച്ചു. പ്രവേശനോത്സവത്തിലേക്കായി അവരുടെ കഥയും പാട്ടും നൃത്തവുമൊക്കെ ടീച്ചര്‍മാര്‍ റെക്കോര്‍ഡ് ചെയ്തു. ഓണ്‍ലൈനായി നടന്ന പ്രവേശനോത്സവത്തിലെ ആകര്‍ഷണവും കുട്ടികളുടെ കലാപരിപാടികളായിരുന്നു. കുട്ടികളുടെ വീട്ടുകളിലേക്കുള്ള അധ്യാപ സന്ദര്‍ശനം തുടരുകയാണ്. 22 കുട്ടികളില്‍ 16 പേരുടെ വീടുകളിലെത്തി മുഖ്യമന്ത്രിയുടെ ആശംസകാര്‍ഡും കൈമാറി .