കണ്ണൂർ: ജില്ലയില്‍ ഇന്ന് (ജൂണ്‍ 2) വെരിഫിക്കേഷന് കഴിഞ്ഞ് മുന്‍കൂട്ടി അപ്പോയ്ന്റ്മെന്റ് ലഭിച്ച 18 – 44 വയസിലുള്ള അനുബന്ധ രോഗങ്ങളുള്ളവര്‍ക്കും, മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടര്‍ക്കും, ജോലി/ പഠന ആവശ്യാര്‍ഥം വിദേശത്തേക്ക് പോകുന്നവര്‍ക്കുമായി ഫസ്റ്റ് ഡോസ് കൊവിഡ് വാക്സിനേഷനു വേണ്ടി 48 കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. 27 കേന്ദ്രങ്ങളില്‍ കോവിഷീല്‍ഡും 21 കേന്ദ്രങ്ങളില്‍ കൊവാക്സിനും ആണ് നല്‍കുക
18 – 44 വയസിലുള്ള(1977 ന് ശേഷം ജനിച്ചവര്‍ ) അനുബന്ധ രോഗങ്ങളുള്ളവരും, മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടവരും, ജോലി / പഠന ആവശ്യാര്‍ഥം വിദേശത്തേക്ക് പോകുന്നവരും കോവിന്‍ പോര്‍ട്ടലില്‍( www.cowin.gov.in) രജിസ്റ്റര്‍ ചെയ്തതിനു ശേഷം കേരള സര്‍ക്കാരിന്റെ വാക്സിനേഷന് സൈറ്റില്‍ ( covid19.kerala.gov.in ) രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കേരള സര്‍ക്കാരാണ് വാക്സിന് ലഭ്യമാക്കുന്നത്.