ആലപ്പുഴ: ജില്ല തല പ്രവേശനോത്സവം കലവൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ എ.എം. ആരിഫ് എം.പി. ഉദ്ഘാടനം ചെയ്തു.
കോവിഡ് പശ്ചാത്തലത്തിൽ ഓണ്‍ലൈന്‍ ആയാണ് പ്രവേശനോത്സവം സംഘടിപ്പിച്ചത്. അധ്യാപകരും വിദ്യാർത്ഥികളും, രക്ഷകർത്താക്കളും ഓണ്‍ലൈനായി ചേര്‍ന്നു. ജില്ലയിലെ മുഴുവൻ സ്കൂളുകളിലും പ്രവേശനോത്സവം നടന്നു. ഈ അധ്യായന വർഷം ഡിജിറ്റൽ ലൈബ്രറി സ്കൂളുകളിൽ നടപ്പിലാക്കുമെന്നും സമഗ്ര വിദ്യാഭ്യാസ പദ്ധതി അടക്കമുള്ള കാര്യങ്ങൾ നടപ്പിലാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി അധ്യക്ഷത വഹിച്ച് പറഞ്ഞു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.വി. പ്രിയ ടീച്ചർ സ്വാഗതം പറഞ്ഞു. മണ്ണഞ്ചേരി ഗ്രാവ പഞ്ചായത്ത് പ്രസിഡന്റ് അജിത്ത് കുമാർ, വൈസ് പ്രസിഡന്റ് ജുമൈലത്ത്., വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സന്തോഷ്, ഗ്രാമ പഞ്ചായത്ത് അംഗം ജയചന്ദ്രൻ,, എസ്.എം.സി ചെയർമാൻ മോഹനൻ
ഹെഡ്മാസ്റ്റർ ഇൻ ചാർജ് തോമസ് , ആശ , താഹിർ, മജീദ് തുടങ്ങിയവർ പങ്കെടുത്തു,