2014 പേർക്ക് രോഗമുക്തി

-ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.3 %

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ ചൊവ്വാഴ്ച(ജൂൺ 1) 1557 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 11.3 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 2014 പേർ രോഗമുക്തരായി. 1548 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മൂന്ന് ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആറു പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ആകെ 1,56,212 പേർ രോഗമുക്തരായി. 17,670 പേർ ചികിത്സയിലുണ്ട്.