അംഗപരിമിതര്‍ക്കും, പാലിയേറ്റീവ്- കിടപ്പു രോഗികള്‍ക്കും, തെരുവില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്നവര്‍ക്കും സംമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നല്‍കുക എന്ന ലക്ഷ്യവുമായി DISPAL VAXEKM പദ്ധതി. നിലവില്‍ മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച പദ്ധതി ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തില്‍ ആണ് നടക്കുന്നത്. ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും പദ്ധതി നടപ്പാക്കാന്‍ ആണ് ലക്ഷ്യമിടുന്നതെന്ന് ജില്ല പഞ്ചായത്ത് പ്രസിഡണ്ടും പ്ലാനിങ് കമ്മിറ്റി ചെയർമാനുമായ ഉല്ലാസ് തോമസ് അറിയിച്ചു.
ഇതിനായി അതത് പഞ്ചായത്തുകളിലെ വാക്‌സിനേഷന് അര്‍ഹരായ വ്യക്തികളുടെ പട്ടിക തയ്യാറാക്കുകയാണ്.
നിലവിൽ വാക്സിനേഷൻ മായി ബന്ധപ്പെട്ടുള്ള സംശയങ്ങൾ ദൂരീകരിക്കുന്നതിനും DISPALVAXEKM പദ്ധതി
നടപ്പിലാക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതിനു
( 02/06/2021)
2021 ജൂൺ മാസം രണ്ടാം തീയതി മൂന്നുമണിക്ക് ഓൺലൈനിൽ കോർപ്പറേഷൻ ,മുൻസിപ്പാലിറ്റി, പഞ്ചായത്ത് അധ്യക്ഷൻ മാരുമായി ഓൺലൈൻ മീറ്റിംഗ് സംഘടിപ്പിച്ചിരുന്നു.