ശാസ്താംകോട്ട ശുദ്ധജല തടാക സംരക്ഷണത്തിന്റെ ഭാഗമായി തടാകവും വൃഷ്ടി പ്രദേശങ്ങളും സംരക്ഷിത മേഖലയായി പ്രഖ്യാപിച്ചതായി ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. തടാകത്തിന്റെ പരിധിയില്‍പ്പെട്ട ശാസ്താംകോട്ട ഗ്രാമ പഞ്ചായത്തിലെ എട്ട്, ഒന്‍പത്, 10, 11, 12, 13 വാര്‍ഡുകളിലും മൈനാഗപ്പള്ളി, കിഴക്കേ കല്ലട വില്ലേജുകളിലും അനധികൃത ഖനനവും മണലൂറ്റും തടാകം മലിനപെടുത്തുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും.